- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ. എം. സി. എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാന മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് വൈ. എം. സി. എ. സംഘടിപ്പിച്ച ക്രിസ്തുമസ് ഗാന മൽസരത്തിൽ 9 ടീമുകൾ പങ്കെടുത്തു. ഫാ. മാത്യൂ എം. മാത്യൂ ക്രിസ്തുമസ് സന്ദേശം നൽകി. മൽസരത്തിൽ സെന്റ്‌റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക ഒന്നാം സ്ഥാനവും, സെന്റ് ജോർജ് യൂണിവേയ്‌സൽ സിറിയൻ ഓർത്തഡോക്‌സ് റീഷ് ചർച്ച് രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപ്പള്ളി അഹമദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് എവർ റോളിങ് ട്രോഫിയും, ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
ഡോ. സണ്ണി ആൻഡ്രൂസ്, എ. ഐ. കുര്യൻ (രക്ഷാധികാരി) പ്രാർത്ഥനയക്ക് നേത്യത്യം നൽകി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യു കോശി നന്ദിയും രേഖപ്പെടുത്തി.
പ്രസിഡന്റ് മാത്യൂ വർക്കി, കൺവീനർമാരായ മാത്യൂസ് മാമ്മൻ, സുനു ഈപ്പൻ എന്നിവർ പ്രസംഗിച്ചു. വിനോദ് ടി. ജേക്കബ്, ഫിലിപ്പ്‌സ് ഡാനിയേൽ, സോളമൻ ജോസ് ജേക്കബ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.ഡോ. മെർലിൻ ആൻ ബാബു പ്രോഗ്രാമിന്റെ അവതാരികയായിരുന്നു.
റവ. ജിജി മാത്യൂ, റവ. ഫാ. സിബി എൽദോസ് , റവ. ഫാ. ലിജു കെ. പൊന്നച്ചൻ, റവ. ഫാ. മാത്യൂ എം. മാത്യൂ എന്നിവർ സമ്മാനദാനം നിർവഹിച്ചു.