- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) 2023-24 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) 2022 ഡിസംബർ 9-ന് നടന പൊതുയോഗം 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ശ്രീ. ബാബുജി ബത്തേരി പ്രിസൈഡിങ് ഓഫീസറായിരുന്നു.
കെ.ഡബ്ല്യു.എ.യുടെ പ്രസിഡന്റായി ശ്രീ.ബ്ലെസൺ സാമുവൽ, ജനറൽ സെക്രട്ടറി ശ്രീ.ജിജിൽ മാത്യു, ട്രഷറർ ശ്രീ.അജേഷ് സെബാസ്റ്റ്യൻ എന്നിവരെ അംഗങ്ങൾ തിരഞ്ഞെടുത്തു. അലക്സ് മാനന്തവാടി , മിനി കൃഷ്ണ (വൈസ് പ്രസിഡന്റുമാർ), എബി ജോയ് (ജോയിന്റ് സെക്രട്ടറി), മെനീഷ് മേപ്പാടി (ജോയിന്റ് ട്രഷറർ ), ഷാജി ദേവസ്യ (ആർട്സ് കൺവീനർ), ശ്രീ സുകുമാരൻ സ്പോർട്സ് കൺവീനർ), പ്രസീദ എൻ (വനിതാവേദി കൺവീനർ ), ഓഡിറ്ററായി ശ്രീ. ഷറഫുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു. ബാബുജി ബത്തേരി, അയൂബ് കേച്ചേരി എന്നിവർ രക്ഷാധികാരികളായി തുടരും.
ഷൈൻ ബാബു (മംഗഫ്), സിബി എള്ളിൽ, ജോസ് പാപ്പച്ചൻ (അബ്ബാസിയ), അനിൽ ഇരുളം (ഫർവാനിയ), മൻസൂർ അലി (സാൽമിയ) എന്നിവരെയും വിവിധ ഏരിയ കോർഡിനേറ്റർമാർ ആയി തിരഞ്ഞെടുത്തു. എക്സ്-ഓഫീഷ്യോ അംഗങ്ങളായ മുബാറക് കാമ്പ്രത്ത് (മീഡിയ കൺവീനർ), ജസ്റ്റിൻ ജോസ്, ഗ്രേസി ജോസഫ് എന്നിവരെ ഉപദേശക സമിതിയായി നിയമിച്ചു.
സൗജന്യ ഡയാലിസിസ് യൂണിറ്റ് , പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാകിരൺ തുടങ്ങി വയനാട്ടിലെ വിവിധ സേവനങ്ങളിൽ സംഘടന മുൻകാലങ്ങളിൽ ഊർജസ്വലമായ പ്രവർത്തനം നടത്തിയിരുന്നു. വയനാട്ടിലെ പ്രവാസികളെ കുവൈറ്റിൽ ചേർത്ത് നിർത്തി അവർക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ സംഘടന തുടരുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബ്ലെസൺ അറിയിച്ചു .