കുവൈറ്റ് :- കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ഏഴു പതിറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് ജനുവരി 5 വ്യാഴാഴ്ച തിരശ്ശീല വീഴുന്നു. കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ചേരുന്ന പ്രതിനിധി സമ്മേളനം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് റെജി റ്റി. സഖറിയായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ റൈറ്റ് റവ.ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, റൈറ്റ് റവ. ഡോക്ടർ എബ്രഹാം ചാക്കോ, റവ ഇമ്മാനുവൽ ബെന്യാമിൻ ഗരീബ് തുടങ്ങിയവർ പങ്കെടുക്കുന്നു . മലയാളം, അറബിക് ഗാനാലാപനവും ചരിത്ര പ്രദർശനവും, കുട്ടികളുടെ പ്രത്യക പരിപാടികളും ഉണ്ടായിരിക്കും. നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി സജു വി. തോമസും ജനറൽ കൺവീനർ റോയി കെ. യോഹന്നാനും അറിയിച്ചു