പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 2022 വർഷത്തെ വാർഷിക സമ്മേളനവും 2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും ഡിസംബർ 30 വെള്ളിയാഴ്ച കാലത്ത് 9.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

പൽപക് പ്രസിഡന്റെ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ 2022 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രേംരാജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി സി.പി. ബിജു ചടങ്ങിൽ സ്വാഗതം പറഞ്ഞു.

തുടർന്ന് 2023 വർഷത്തേക്കുള്ള പൽപക് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ് പി.എൻ കുമാർ , ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത്, ട്രഷറർ പ്രേംരാജ്, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി.പി. ബിജു, ആട്‌സ് സെക്രട്ടറി സുരേഷ് മാധവൻ , സാമൂഹ്യ വിഭാഗം സെക്രട്ടറി സക്കീർ പുതുനഗരം, മീഡിയാ സെക്രട്ടറി ജയൻ നമ്പ്യാർ , സ്‌പോട്‌സ് സെക്രട്ടറി ശശികുമാർ എന്നിവരെ യോഗം ഐക്യഖണ്ടേന തെരഞ്ഞെടുത്തു.

കൂടാതെ സാൽമിയ ഏരിയ പ്രസിഡന്റ് നന്ദകുമാർ , സാൽമിയ ഏരിയ സെക്രട്ടറി സുനിത പത്മകൃഷ്ണൻ, അബാസിയ ഏരിയ പ്രസിഡന്റ് മുഹമദ് ഹനീഫ , അബാസിയ ഏരിയ സെക്രട്ടറി ജയബാലൻ, ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഹാരിസ് ഹസ്സൻ, ഫഹാഹീൽ ഏരിയ സെക്രട്ടറി സന്ദീപ്, ഫർവാനിയ ഏരിയ പ്രസിഡന്റ് സുനിൽ കൃഷ്ണൻ, ഫർവാനിയ ഏരിയ സെക്രട്ടറി സംഗീത്, വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യാ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ് എന്നിവരെയും തെരഞ്ഞെടുത്തു.

മുതിർന്ന അംഗങ്ങളായ ശിവദാസ് വാഴയിൽ, സുരേഷ് പുളിക്കൽ, രാജേന്ദ്രൻ എന്നിവർ പുതിയ ഭരണ സമിതിക്ക് ആശംസകൾ അർപ്പിച്ചു.