നിമ കുവൈത്ത് 'പുതുവത്സരത്തനിമ 2023 ' യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ജൊഹാന മറിയം ഷാജിയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ ദീപക് ബിനിൽ സ്വാഗതം ആശംസിച്ചു. ബിനോയ് എബ്രഹാം അധ്യക്ഷതവഹിച്ചു. ഷൈജു പള്ളിപ്പുറം തനിമ കുവൈത്തിന്റെ പ്രവർത്തനശൈലി വിശദീകരിച്ചു.

ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ: എബ്രഹാം മാർ സെറാഫിം , ഇസ്ലാമിക പണ്ഡിതനും സ്പീക്കറും ആയ മുഹമ്മദ് ഷിബിലി, സാരഥി കുവൈറ്റ് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗഹാർത്ഥവും സ്‌നേഹവും പരസ്പരസഹവർത്തിത്വവും മാത്രമേ സമൂഹത്തിൽ സമാധാനം നിലനിർത്താൻ ഉപകരിക്കൂ എന്ന സന്ദേശം മുഖ്യാധിതികൾ ആവർത്തിച്ചു വ്യക്തമാക്കി. തനിമ ഓഫീസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസിസ് നന്ദി അർപ്പിച്ചു. യോഗാനന്തരം നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടൻ കരോൾ ഗാനമത്സരവും , ബിൽഡിങ് ഡെക്കറേഷൻ മത്സരവിജയികൾക്ക് ഉള്ള ട്രോഫികളും വിതരണം ചെയ്തു. കുട്ടിത്തനിമ അംഗങ്ങളുടെ ഫ്യുഷൻ ഡാൻസ് പ്രോഗ്രാമിനെ വർണാഭമാക്കി. ദിലീപ് ഡി കെ, ഉഷ ദിലീപ്, ഷാമോൻ ജേക്കബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.