മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരത്തിൽ പങ്കെടുക്കാൻ എൻ കെ പ്രേമചന്ദ്രൻ എം പി കുവൈറ്റിൽ എത്തിച്ചേർന്നു.

ജനുവരി 20 ,2023 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി (സീനിയർ) സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കർമ്മ പുരസ്‌കാരം സമ്മാനിക്കും. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പുരസ്‌കാര സന്ധ്യ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്യും.

തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക 67068720 /65558404/97806973