- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൈമാറി
മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ സ്മരണയ്ക്കായി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൈമാറി. കുവൈറ്റ് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ പുരസ്‌കാര സന്ധ്യ ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര ഉദ്ഘാടനംചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ നീണ്ട ഇടവേളക്കു ശേഷം ഒഐസിസി വേദിയിലെത്തിയ വർഗ്ഗീസ് പുതുകുളങ്ങരയുടെ വികാര നിർഭരമായ ഉദ്ഘാടന പ്രസംഗം ഹര്ഷാരവങ്ങളോടെയാണ് സദസ് സ്വീകരിച്ചത്. ഭാവിയിൽ പ്രവാസികൾക്ക് കൂട്ടായി സംഘടനാ പ്രവർത്തന രംഗത്ത് തന്റെ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം ഈ പുരസ്‌കാര സന്ധ്യയുടെ പ്ലാറ്റിനം സ്‌പോൺസറും ഓ സി എസ് കുവൈറ്റിന്റെ CFO യുമായ ഷാജി ജോബി കൈമാറി.
വർത്തമാനകാല കേരള രാഷ്ട്രീയത്തിന് ലീഡറുടെ ജീവിതത്തിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങൾ ഏറെയാണെന്നും അദ്ദേഹത്തിന്റെ നേതൃഗുണവും രാഷ്ട്രീയ കരുനീക്കങ്ങളും കോൺഗ്രസ്സിന്റെയും യുഡിഎഫിന്റെയും പുനരുജ്ജീവനത്തിന് വഴി തെളിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലു പ്രാവശ്യം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കേരള രാഷ്ട്രീയത്തിലെ 'ഭീഷ്മാചാര്യർ' ലീഡർ കെ. കരുണാകരന്റെ പേരിൽ കുവൈറ്റ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയനുള്ള പ്രഥമ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നു എന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദിൻ കണ്ണേത്ത്, സാമുവൽ ചാക്കോ, ബി എസ് പിള്ള, വർഗ്ഗീസ് ജോസഫ് മാരാമൺ, മനോജ് ചണ്ണപ്പേട്ട, ബിനു ചെമ്പാലയം, രാജീവ് നാടുവിലേമുറി, മാത്യു ചെന്നിത്തല,ഷിബു ചെറിയാൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
ബിജി പള്ളിക്കൽ,കലേഷ് ബി പിള്ളൈ,ജോൺ വര്ഗീസ്, ജോൺസി സാമുവേൽ,ഹരി പത്തിയൂർ,കുര്യൻ തോമസ്,സാബു തോമസ്,സാബു കൊച്ചുകുഞ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ യൂത്ത് വിങ് പ്രസിഡന്റുമായ മനോജ് റോയ് യോഗത്തിന് നന്ദി രേഖപ്പെടുത്തി .