കുവൈത്ത് :സംഘടനാ പ്രവർത്തനങ്ങൾ നമ്മുടെ ഭൗതികവും ആത്മീയവുമായ ജീവിതങ്ങളെ പരിശുദ്ധമാക്കാനുള്ളതാകണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി പറഞ്ഞു . ജലീബ് യുണിറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ആരിഫ് പുളിക്കൽ ( പ്രസിഡണ്ട് ), മുർഷിദ് അരീക്കാട് ( ജനറൽ സെക്രട്ടറി ), ഫൈസൽ വളാഞ്ചേരി ( ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു വകുപ്പ് സെക്രട്ടറിമാർ റഷീദ് ഇ.എ ( വൈസ് പ്രസി ), മഷൂദ് കൊയിലാണ്ടി (ഓർഗനൈസിങ് ), ജംഷീർ തിരുനാവായ ( ദഅവ ), മജീദ് കാപ്പാട് ( ക്യു എൽ എസ് , വെളിച്ചം ), ഷമീം വളാഞ്ചേരി ( വിദ്യാഭ്യാസം ), കുഞ്ഞിമുഹമ്മദ് ( സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ ), ഇബ്രാഹിം കൂളിമുട്ടം ( കേന്ദ്ര എക്‌സിക്യൂട്ടീവ് ) എന്നിവരെ തെരെഞ്ഞെടുത്തു .കേന്ദ്ര നേതാക്കളായ സിദ്ധീഖ് മദനി , അനസ് പാനായിക്കുളം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഫൈസലും , സാമ്പത്തിക റിപ്പോർട്ട് റഷീദ് ഇ.എ യും അവതരിപ്പിച്ചു.