- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാർപ്പണത്തിലൂടെ ഏക ദൈവ വിശ്വാസത്തിൽ സജ്ജരാവുക- നബീൽ ഫറോഖ്
കുവൈത്ത് :വിശ്വാസ ദൃഢതകൊണ്ടും ആത്മാർപ്പണം കൊണ്ടും തൗഹീദിന്റെ പാതയിൽ പ്രവർത്തനസജ്ജരാകണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടറി നബീൽ ഫറോഖ് പറഞ്ഞു . അബ്ബാസിയ്യ യുണിറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷമീം ഒതായി ( പ്രസിഡണ്ട് ), റോഷൻ മുഹമ്മദ് ( ജനറൽ സെക്രട്ടറി ), മനാഫ് കെ.എം ( ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു വകുപ്പ് സെക്രട്ടറിമാർ യഹ് യ തോൽപ്പയിൽ( വൈസ് പ്രസി ), അഫ്‌സൽ പി.എം (ഓർഗനൈസിങ് ), അഫ്‌സൽ മാള ( ദഅവ ), ഹാഷിഖ് സൈദാരകത്ത്( ക്യു എൽ എസ് , വെളിച്ചം ), എൻ.കെ റിദ് വാൻ മുഹമ്മദ് ( വിദ്യാഭ്യാസം ), ഹാരിഷ് മോൻ ( സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ ), യൂനുസ് സലീം, അയ്യൂബ് ഖാൻ, യഹ് യ തോപ്പയിൽ, മനാഫ് കെ.എം ( കേന്ദ്ര എക്‌സിക്യൂട്ടീവ് ) എന്നിവരെ തെരെഞ്ഞെടുത്തു .കേന്ദ്ര നേതാക്കളായ നബീൽ മുഹമ്മദ്, മനാഫ് മാത്തോട്ടം , എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് ബദ്‌റുദ്ദീൻ പുളിക്കൽ അവതരിപ്പിച്ചു.