- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കി-സിറിയ വൻ ദുരന്തത്തിൽ ഇസ്ലാഹി സെന്റർ അനുശോചനം രേഖപ്പെടുത്തി
കുവൈത്ത് സിറ്റി : തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂചലന ദുരന്തത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) അനുശോചനം രേഖപ്പെടുത്തുകയും ആയിരങ്ങൾക്ക് ജീവഹാനി ഉണ്ടായ ദുഃഖത്തിൽ കുടുംബത്തോടൊപ്പവും ഇരു രാജ്യത്തോടൊപ്പവും ഇന്ത്യൻ ഇസ്ലാഹി സെന്ററും പങ്കുചേരുന്നു.
കുവൈത്ത്, ഇന്ത്യ തുടങ്ങിയ മിക്ക രാജ്യങ്ങളും സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരുടെ വിഹിതവും അർഹരിലേക്ക് എത്തിക്കാൻ ഐ.ഐ.സി സാമുഹ്യ ക്ഷേമ വകുപ്പ് കുവൈത്തിലെ ബന്ധപ്പെട്ട ജാലിയാത്ത് വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം മലയാളം ഖുതുബ നടക്കുന്ന പള്ളികളിൽ പ്രത്യേക സമാഹരണവും നടത്തുമെന്ന് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story