- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ഷുഹൈബ് അനുസ്മരണം നടത്തി
ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി.
ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ബഹുമാനപ്പെട്ട ഇരിക്കൂർ എം ൽ എ അഡ്വ. സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു. ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി യൂത്ത് വിങ് പ്രെസിഡെന്റ് ജോബിൻ ജോസ്, ലിപിൻ മുഴക്കുന്ന്, ബൈജു പോൾ, ഇല്യാസ് പൊതുവാച്ചേരി തുടങ്ങിയവർ സംസാരിച്ചു.
ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രെഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.
Next Story