ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സതീശൻ പാച്ചേനി എക്‌സലൻസ് അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ശ്രീ, മുസ്തഫ ഹംസ പയ്യന്നൂരിന്. ആതുര സേവന രംഗത്തേയും, സാമൂഹിക സേവന രംഗത്തേയും സാന്നിധ്യം പരിഗണിച്ചാണ് അദ്ദേഹം അവാർഡിന് അർഹനായത്.

അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ വെച്ച് നടന്ന കണ്ണൂർ മീറ്റ് - 2023 ന്റെ ചടങ്ങിൽ വെച്ച് ഇരിക്കൂർ എം ൽ എ അഡ്വ. സജീവ് ജോസേഫിൽ നിന്നും അദ്ദേഹം ഏറ്റു വാങ്ങി. ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങരയും ചടങ്ങിൽ സന്നിഹിതനായിരുന്നു.