- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ. എം. സി. എ. കുവൈറ്റ് ഏകദിന ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു
വൈ. എം. സി. എ. കുവൈറ്റ് വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന വ്യക്തികൾക്കായി ഒരു ഏകദിന ദന്തൽ ക്യാമ്പ് ഇന്ത്യൻ ദന്തൽ അസ്സോസിയേഷനുമായി ചേർന്ന് യുണൈറ്റഡ് ഇന്ത്യൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
റവ. എ. റ്റി. സഖറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാത്യൂ വർക്കി (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. Adv. ജോൺ തോമസ്, ഡോ. തോമസ് തോമസ്, ഡോ. സുബിൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഡോ. സമിത ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മനോജ് പരിമണം (സെക്രട്ടറി) സ്വാഗതവും, ഡോ. ജോൺ തോമസ് (കൺവീനർ) നന്ദിയും അറിയിച്ചു.എ. ഐ. കുര്യൻ, മാത്യൂസ് മാമ്മൻ, മാത്യൂ കോശി, സുനു ഈപ്പൻ, അജേഷ് തോമസ്, അജിത്ത് കണ്ണംപാറ, പ്രഷോഭ് ഫിലിപ്പ് എന്നിവർ നേത്യത്യം നൽകി.
Next Story