- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് മഹനീയം പുരുഷന്മാർക്ക് ദഅ് വ സംഗമവും ജഹ്റയിൽ വെള്ളിയാഴ്ച
കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള എം.ജി.എം (മുസ്ലിം ഗേൽസ് മൂവ്‌മെന്റ്) സംഘടിപ്പിക്കുന്ന മഹനീയം സംഗമം ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ജഹ്‌റ ടെന്റിൽ നടക്കും. കൗമാരവും മാതാപിതാക്കളും എന്ന വിഷയത്തിൽ ഡോ. സലീം കുണ്ടുങ്കളും മുന്നേറാം കർമ്മ പഥത്തിൽ എന്ന വിഷയത്തിൽ ഷമീം ഒതായിയും ക്ലാസെടുക്കും. പ്രസംഗ മത്സരം, പ്രബന്ധ രചന, പായസ മത്സരം, കുട്ടികളുടെ വിത്യസ്ത കളികളും മഹനീയം സംഗമത്തിൽ ഉണ്ടായിരിക്കും.
പുരുഷന്മാർക്ക് ഐ.ഐ.സി ദഅ് വ വകുപ്പ് സംഘടിപ്പിക്കുന്ന തർബിയ പഠന ക്ലാസുകൾ, ആനുകാലിക വിഷയത്തിലുള്ള ചർച്ച, ഫുട്‌ബോൾ, വോളിബോൾ, എന്റർടൈന്മെന്റ് പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. സംഗമത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. ഭക്ഷണത്തോടെ പരിപാടി ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക. 99776124, 97827920, 94970233