- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് വയനാട് അസോസിയേഷൻ വിന്റർ പിക്‌നിക് സംഘടിപ്പിച്ചു
കുവൈത്ത് വയനാട് അസോസിയേഷൻ അംഗങ്ങൾക്കായുള്ള വിന്റർ പിക്‌നിക് കബ്ദിൽ സംഘടിപ്പിച്ചു. അംഗങ്ങളുടെ പങ്കാളിത്തവും മികവേറിയ കലാകായിക മത്സരങ്ങളും കൊണ്ട് മികവുറ്റ പ്രൊഗ്രാം ബ്ലെസ്സൻ സാമുവൽ, ജിജിൽ മാത്യു, അലക്‌സ് മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ പ്രൊഗ്രാം കൺവീനർ മെനീഷ് മേപ്പാടി പരിപാടികൾ നിയന്ത്രിച്ചു. പി.എം നായർ, ഡോക്ടർ സാജു പി ശശി എന്നിവർ അതിഥികൾ ആയ് പങ്കെടുത്തു. വയനാടൻ തമ്പാൻസ്, മലനാട്, വീരപഴശ്ശി, വയനാടൻ കൊമ്പൻ എന്നീ നാലു ഗ്രൂപുകൾ തമ്മിലുള്ള വിവിധ മത്സരങ്ങളിൽ കൊമ്പൻ ഗ്രൂപ്പ് ഓവറോൾ സമ്മാനം കരസ്ഥമാക്കി.
കുവൈത്തിൽ ഉള്ള വയനാട്ടുകാരുടെ ഉന്നമനവും പ്രവാസകാലത്ത് അവർക്ക് തണലായ് നിൽക്കുക എന്നതുമാണു സംഘടനയുടെ ലക്ഷ്യം എന്ന് ജെന. സെക്രെട്ടറി ജിജിൽ മാത്യു ഓർമ്മപ്പെടുത്തി.
മുബാറക്ക് കാമ്പ്രത്ത്, പ്രസീത സൽമിയ, സുകുമാരൻ ഫർവാനിയ, അജേഷ് സെബാസ്റ്റ്യൻ, ഷൈൻ ബാബു, മഞ്ചുഷ സിബി, ജോസ് പാപ്പച്ചൻ, അനിൽ ഇരുളം, മൻസൂർ അലി, ഷിജി ജോസഫ്, സുദീപ് മാന്യുവൽ, മിനി കൃഷ്ണ, സിബി എള്ളിൽ എന്നിവർ വിവിധതരം കർത്തവ്യങ്ങൾ നിയന്ത്രിച്ചു..
മുൻ ഭാരവാഹികൾ ആയജോമോൻ ജോസ് , ജസ്റ്റിൻ ജോസ് , മാണി ചാക്കോ , ഷിബു സി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.