കുവൈറ്റ് സിറ്റി: കുവൈറ്റിലെ കോൺഗ്രസ് അനുഭാവികളിൽ ആവേശമുണർത്തികൊണ്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അബ്ബാസിയ ഓ.ഐ.സി.സി ഓഫീസിൽ ഹ്രസ്വസന്ദർശ്ശനം നടത്തി. നാട്ടകം സുരേഷിനോടോപ്പം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നെബു ജോണും എത്തിച്ചേർന്നിരുന്നു. ഓ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഓ.ഐ.സി.സി പ്രവർത്തകർ ആവേശോജ്വല സ്വീകരണം നൽകി.

തുടർന്ന് നടന്ന ഓ.ഐ.സി.സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗത്തെ നാട്ടകം സുരേഷ് അഭിസംബോധന ചെയ്ത് സംസാരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്, ജനറൽ സെക്രട്ടറി ജിജോ തിരുവാർപ്പ്, ട്രഷറർ ബത്താർ വൈക്കം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ കുവൈറ്റ് കൗൺസിൽ പ്രതിനിധി അനൂപ് സോമൻ, ജോർജ് പുന്നൂസ്, രതീഷ് കുമ്പളത്ത്, പ്രവീൺ കൊല്ലാട്, സൂരജ് അയർക്കുന്നം,ചിന്നു റോയ് എന്നിവർ പ്രസംഗിച്ചു.