- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസിയുടെ പ്രബോധന ദൗത്യം സജ്ജീവമാക്കണം- ഐ.ഐ.സി ദഅ് വ സംഗമം
കുവൈത്ത് :ഓരോ വിശ്വാസിയുടെയും പ്രാഥമിക ഉത്തരവാദിത്വമായ പ്രബോധന നിർവ്വഹണം കാലത്തിനനുസരിച്ച് വിപുലപ്പെടുത്താനും നാം കൈവരിച്ച സന്മാർഗ്ഗ ദീപത്തിന് നന്ദിരേഖപ്പെടുത്താൻ ദഅ് വ മേഖലകൾ സജ്ജീവമാക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം സൂചിപ്പിച്ചു. ജഹ്‌റ ടെന്റിൽ ഐ.ഐ.സി ദഅ് വ വകുപ്പ് സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദഅ് വ സെക്രട്ടറി സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ധീഖ് മദനി, ഡോ. സലീം കുണ്ടുങ്കൽ, അൻസാരി അബ്ദുറഹിമാൻ, ഷരീഫ് അസ്ഹരി, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് റഫീഖ്, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ സംസാരിച്ചു. സൗഹൃദ ഫുട്‌ബോൾ മത്സരവും ഉണ്ടായിരുന്നു.
Next Story