കാസറഗോഡ് പെരിയ കല്യോട്ടെ രക്തസാക്ഷികളായ ശരത് ലാൽ - കൃപേഷ് അനുസ്മരണം ഒ.ഐ.സി.സി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടത്തപ്പെട്ടു, ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷതയും വഹിച്ച അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ, വർഗീസ് പുതുക്കുളങ്ങര പുഷ്പാർച്ചന നടത്തി ഉൽഘാടനം നിർവഹിച്ചു. രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, ജോബിൻജോസ്, വിധുകുമാർ, റെജി കോരുത്, ബിജി പള്ളിക്കൽ, ലിപിൻ മുഴക്കുന്ന്, ഇല്യാസ് പുതുവാച്ചേരി, സമദ് കൊട്ടോടി, ഷൈൻ തോമസ്, സുമേഷ് രാജ്, രാജേഷ് വേലിയാട്ട് തുടങ്ങിയവർ രക്തസാക്ഷികളെ അനുസ്മരിച്ചു സംസാരിച്ചുനാസർ ചുള്ളിക്കര സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.