- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ നീതി പുലരുന്ന കേരളത്തിനായി പ്രക്ഷോഭം തുടരും :റസാഖ് പാലേരി
കുവൈത്ത് സിറ്റി : ചരിത്രപരമായ കാരണങ്ങളാൽ മുഖ്യധാരാ സാമൂഹിക ജീവിതത്തന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവർക്ക് സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനുള്ള നിരന്തര പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു . പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിക്കെതിരായ സവർണ്ണ സംവരണം ആദ്യം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. അത് അംഗീകരിക്കാനാകില്ല . .400 സ്ക്വയർ ഫീറ്റിന്റെ ഫ്ലാറ്റിൽ ഭൂരഹിതരെ തളച്ചിടുന്ന സർക്കാർ സമീപനത്തിനുംതകർന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി, കോർപ്പറേറ്റ് സൗഹൃദ സാമ്പത്തിക വ്യവസ്ഥ,അവഗ്ഗണിക്കപെടുന്ന സ്ത്രീ സമൂഹം, അവകാശ സമരങ്ങളെ തീവ്രവാദ മുദ്ര ചാർത്തൽ തുടങ്ങി കേന്ദ്ര കേരള സർക്കാറുകളുടെ വഞ്ചനാത്മകമായ നിലപാടുകൾക്കെതിരെയും വെൽഫെയർ പാർട്ടി എന്നും ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുസ്‌ലിം -ദലിത് - ആദിവാസി ജനതയുടെ അവകാശ സംരക്ഷണത്തിനായി വെൽഫെയർ പാർട്ടി നിരന്തര സമര പോരാട്ടങ്ങൾ തുടരുകയാണ്സ്ത്രീകളുടെ സാമൂഹിക പദവിക്കും സുരക്ഷക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, ഭൂപ്രക്ഷോഭങ്ങൾ, സംവരണ സമരങ്ങൾ, മദ്യവിരുദ്ധ പ്രക്ഷോഭങ്ങൾ, ഭരണകൂടങ്ങളുടെ ജനദ്രോഹ നിലപാടുകൾക്കെതിരായ സമരങ്ങൾ,ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടിയുള്ള പ്രക്ഷോഭം,പൊലീസ് ഭീരതക്കെതിരായ സമരങ്ങൾ തുടങ്ങി നിരവധി ജനകീയ സമരങ്ങളിലൂടെ കഴിഞ്ഞ പതിനൊന്ന് വർഷമായി പാർട്ടി കേരള രാഷ്ട്രീയ സാമൂഹിക ഭൂമികയിൽ നിറ സാന്നിധ്യമാണ്. സാമൂഹ്യനീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കാൻ കൂടുതൽ കരുത്തോടെ നിലകൊള്ളുമെന്നും റസാഖ് പാലേരി പറഞ്ഞു .
ഹിന്ദുത്വ ഫാഷിസം, സവർണ്ണ മേൽക്കോയ്മ , കോർപ്പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്ത് പിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
മുസ്ലിം, ക്രിസ്ത്യൻ വംശഹത്യ ആർ.എസ്.എസി.ന്റെ ലക്ഷ്യമാണ്.ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാർ അതിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നത്. സംഘപരിവാർ മാത്രമല്ല ഇസ്ലാമോഫോബിയ ഉപയോഗിക്കുന്നത്. ഇതരകക്ഷികളും തരാതരം പോലെ അത് പ്രയോജനപ്പെടുത്തുന്നുണ്ട് കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ്.
അദാനിയെ പോലെയുള്ള കോർപ്പറേറ്റ് മുതലാളിമാർ പൊതുസമ്പത്തുകൊള്ളയടിച്ചു തടിച്ചു കൊഴുത്തവരാണ്. അദാനി മാത്രമല്ല വേറെയും കോർപ്പറേറ്റുകൾ സമാന രീതിയിൽ ഇനിയും ഉണ്ട്. ഇത്തരം മുതലാളിമാരുടെ തകർച്ചയുടെ ഭാരം കൂടി ജനങ്ങളുടെ മേലാണ് വന്നു പതിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു .

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യ ഗൾഫ് സന്ദർശനം നടത്തിയ റസാഖ് പാലേരിക്കു ഹൃദ്യമായ സ്വീകരണമാണ് നൽകിയത് . പ്രവാസി വെൽഫെയർ കുവൈത്തിന്റെ 14 ജില്ലാ ഭാരവാഹികളും മേഖലാ ഭാരവാഹികളും ഹാരാർപ്പണം ചെയ്ത് അദ്ദേഹത്തെ ആദരിച്ചു.ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ ഷാജി സമ്മേളന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊന്മുണ്ടം സ്വാഗതവും സെക്രട്ടറി അഷ്കർ മാളിയേക്കൽ നന്ദിയും പറഞ്ഞു . നബ, ഇഫ്ഫ, ഹന എന്നിവരുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിൽ ഫായിസ് അബ്ദുല്ല അവതാരകനായിരുന്നു.
Next Story