കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുള്ള കുവൈറ്റിലുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.രജിസ്‌ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.

മാർച്ച് 18 ശനിയാഴ്ച വൈകിട്ട് 5 മണിമുതൽ അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്‌കൂളിൽ വച്ച് ആയിരിക്കും മത്സരം. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് അഞ്ചാം തീയതിക്ക് മുമ്പായി പേരുകൾ നൽകേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർത്ഥികൾക്ക് സാക്ഷ്യപത്രവും നൽകി ആദരിക്കുന്നതാണ്.

അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് .

മത്സരത്തിൽ പങ്കെടുക്കുവാൻ https://forms.gle/kSdS7JTE1dc65mbQ8 എന്ന ഗൂഗിൽ ഫോമിൽ രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്കും ക്ലബിനെക്കുറിച്ച് കൂടുതലറിയാനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക - 97671194, 67611674.