- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ഫെസ്റ്റ് 2023 ന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) ന്റെ ഏഴാംവാർഷീകത്തോട് അനുബന്ധിച്ച് മെയ് 5ന് നടത്തുന്ന 'കോട്ടയം ഫെസ്റ്റ്' 2023 ന്റെ ഫ്‌ളയർ പ്രകാശനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടന്നു. കോട്ടയം ഫെസ്റ്റ് 2023 ഫ്‌ളയർ സംഘടനയുടെ പ്രസിഡന്റ് അനൂപ് സോമൻ മെയിൻ സ്‌പോൺസറായ
ബി ഇ സി എക്‌സ്‌ചേഞ്ച് പ്രതിനിധി ശ്രീ.റെനോഷ് കുരുവിളക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ പ്രകാശനം രക്ഷാധികാരി ശ്രീ.ബിനോയ് സെബാസ്റ്റ്യൻ അഡൈ്വസറി ബോർഡ് ചെയർമാൻ സി.എസ് ബത്താറിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതം ആശംസിച്ചു, ബി ഇ സി എക്‌സ്‌ചേഞ്ച് പ്രതിനിധി റെനോഷ് കുരുവിള , വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത് അഡൈ്വസറി ബോർഡ് മെമ്പർ ജിജോ ജേക്കബ് കുര്യൻ , മീഡിയ കൺവീനർ അരുൺ രവി , ജിത്തു തോമസ് , സി എസ് ബത്താർ , ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സുബിൻ ജോർജ്, ജോയിന്റ് സെക്രട്ടറി നിജിൻ ബേബി , വിജോ കെവി, അബ്ബാസിയ ഏരിയ കോർഡിനേറ്റർ ശ്രി.പ്രജിത്ത് പ്രസാദ് , വനിതാ ജോയിന്റ്കൺവീനർ ബീന വർഗീസ്, മെമ്പർഷിപ് കോർഡിനേറ്റർ സിറിൽ ജോസഫ്, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ജോജോ ജോർജ് , പ്രദീപ് കുമാർ, ദീപു, ഷൈൻ പി ജോർജ് , സിബി പീറ്റർ , സിജോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോയിന്റ് ട്രഷറർ ജോസഫ് കെ.ജെ നന്ദി പ്രകാശിപ്പിച്ചു.