കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കെ. ടി. എം. സി. സി.യുടെ 71ാം വർഷത്തെ പ്രവർത്തനോത്ഘാടനവും പ്രതിനിധിസമ്മേളനവും മാർച്ച് മാസം ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരംഎൻ .ഇ .സി. കെ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു

71ാംവർഷത്തെ പ്രവർത്തനോത്ഘാടനം NECKസെക്രട്ടറി റോയി K.യോഹന്നാൻ നിർവഹിക്കുന്നതും റവ. A.T.സക്കറിയ മുഖ്യ സന്ദേശംനൽകുന്നതും പ്രസ്തുത സമ്മേളനത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾഅഡ്‌മിനിസ്‌ട്രേറ്റർ അഡ്വക്കേറ്റ് ജോൺ തോമസിന് യാത്രയയപ്പ്
നൽകുന്നതുമായിരിക്കും

മാർത്തോമ, പെന്തക്കോസ്ത്, സി.എസ്‌ഐ , ബ്രദറൻ, ഇവാഞ്ചലിക്കൽഎന്നീ സഭകളിൽ നിന്നായി നൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽസംബന്ധിക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് സജു വാഴയിൽ തോമസ്,സെക്രട്ടറി റെജു ഡാനിയൽ ജോൺ ,ട്രഷറർ. വിനോദ് കുര്യൻ, അജോഷ്
മാത്യു, ഷിബു .വി. സാം എന്നിവർ സംയുക്ത പ്രസ്താവനയിൽഅറിയിച്ചു.