കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി യൂനുസ് സലീം (കോഴിക്കോട്), ജനറൽ സെക്രട്ടറിയായി അബ്ദുൽ അസീസ് സലഫി (നരിക്കുനി), ട്രഷറായി അനസ് മുഹമ്മദ് (ആലുവ) എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ അബൂബക്കര് സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവരാണ്. ഓർഗനൈസിങ് സെക്രട്ടറിയായി അയ്യൂബ് ഖാനെ തെരെഞ്ഞെടുത്തു.

മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ് വ (സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ), ഔക്കാഫ് (മുർഷിദ് മുഹമ്മദ്), വിദ്യാഭ്യാസം (ഫിറോസ് ചുങ്കത്തറ), എംപ്ലോയ്‌മെന്റ് (ഫൈസൽ കല്ലരക്കൽ), ഫൈൻ ആർട്‌സ് (അബ്ദുറഹിമാൻ അബൂബക്കർ), ഹജ്ജ് ആൻഡ് ഉംറ (ടി.എം. അബ്ദുറഷീദ്), ഐ.ടി (സഅ്ദ് പുളിക്കൽ), മീഡിയ ആൻഡ് പബ്ലിസിറ്റി (അബ്ദുല്ല അബൂബക്കർ), ഓഫീസ് അഡ്‌മിനിസ്‌ടേഷൻ (നബീൽ ഹമീദ്), പബ്ലിക് റിലേഷൻ (മനാഫ് മാത്തോട്ടം), ഖുർആൻ ലേണിങ് സ്‌കൂൾ ആൻഡ് വെളിച്ചം പരീക്ഷ (അബ്ദുന്നാസർ മുട്ടിൽ), സോഷ്യൽ വെൽഫയർ (ഷമീം ഒതായി), സ്റ്റുഡൻസ് വിങ് (സൈദ് മുഹമ്മദ് റഫീഖ്).

തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ ബഷീർ പാനായിക്കുളം, അഫ്‌സൽ പുറങ്ങ് എന്നിവര് നിയന്ത്രിച്ചു.