കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കെടിഎംസിസിയുടെ 71ാംവർഷത്തെ പ്രവർത്തനോത്ഘാടനവും പ്രതിനിധി സമ്മേളനവും എൻ. ഇസി .കെ ദേവാലയത്തിൽ വച്ച് കെ. ടി .എം .സി പ്രസിഡന്റ് സജുവാഴയിൽ തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു .

71ാംവർഷത്തെ പ്രവർത്തനോത്ഘാടനം എൻ. ഇ .സി .കെ സെക്രട്ടറിറോയി കെ . യോഹന്നാൻ നിർവഹിച്ചു .റവ. എ. ടി .സക്കറിയ മുഖ്യസന്ദേശം നൽകി. പ്രസ്തുത സമ്മേളനത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾഅഡ്‌മിനിസ്‌ട്രേറ്റർ അഡ്വക്കേറ്റ് ജോൺ തോമസിന് യാത്രയയപ്പ് നൽകി.മാർത്തോമ, പെന്തക്കോസ്ത്, സി.എസ്‌ഐ , ബ്രദറൻ, ഇവാഞ്ചലിക്കൽഎന്നീ സഭകളിൽ നിന്നായി നൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽപങ്കെടുത്തു .

ഏഷ്യനെറ്റിന്റേയും കെ . ടി . എം. സി. സി.യുടെയും നേതൃത്വത്തിൽനടന്ന സൈലന്റ് നൈറ്റ് 2022 ൽ പങ്കെടുത്ത എല്ലാ സഭകളിലെയുംഗായക സംഘങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി .

നിക്‌സൺ ജോർജ് ഏഷ്യാനെറ്റ് മുഖ്യ അതിഥിയായിരുന്നു . എൻ. ഇസി .കെ സെക്രട്ടറി റോയി കെ . യോഹന്നാൻ,പ്രസിഡന്റ് സജുവാഴയിൽ തോമസ്, സെക്രട്ടറി റെജു ഡാനിയൽ ജോൺ ,ട്രഷറർ. വിനോദ്കുര്യൻ, അജോഷ് മാത്യു, ഷിബു വി സാം. ജീസ് ജോർജ് ചെറിയാൻ ,
റജി ടി. സക്കറിയ , തോമസ് ഫിലിപ്പ്, വറുഗീസ് മാത്യു , ഷിജോതോമസ് , തുടങ്ങിയവർ പ്രസംഗിച്ചു .