- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിലെ അനന്തരാവകാശ നിയമം പഠിക്കാതെ വിമർശിക്കുന്നത് അസംബന്ധം - ഐ.ഐ.സി സംഗമം
കുവൈത്ത് സിറ്റി:ഇസ്ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്ന യാഥാർത്ഥ്യം പഠിക്കാതെ വിമർശിക്കുന്നത് അസംബന്ധമാണെന്ന് ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര എക്‌സിക്യുട്ടീവ് സംഗമം വ്യക്തമാക്കി. വിശുദ്ധ ഖുർആൻ സന്ദേശങ്ങളെ അംഗീകരിക്കുകയും ജീവിത രീതിയാക്കുകയും ചെയ്തവർക്കാണ് ഇസ്ലാമിക ശരീഅത്ത് ബാധകമെന്നിരിക്കെ അതിനെ അംഗീകരിക്കാത്തവർ ഇസ്ലാമിലെ അനന്തരാവകാശങ്ങളെ അധിക്ഷേപിക്കുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.
നീതിയുടെയും തുല്യതയുടെയും സന്ദേശങ്ങൾ ബാധ്യതകളുടെയും അവകാശങ്ങളുടെയും മാനദണ്ഡം കൂടി പരിഗണിച്ച് വേണമെന്നതാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമത്തിന്റെ യുക്തിഭദ്രത. അവകാശങ്ങൾ മാത്രം ഉയർത്തിപ്പിടിച്ച് ബാധ്യതകളെയും കടപ്പാടുകളെയും മാനുഷിക ബന്ധങ്ങളെയും അവഗണിക്കുന്നവരാണ് ഇസ്ലാമിക ശരീഅത്തിനെ വികലമാക്കി ചിത്രീകരിക്കുന്നത്.
ലിംഗസമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവലിബറൽ സമൂഹങ്ങൾ ചെയ്യുന്നത്. സ്ത്രീകളുടെയും പരുഷന്മാരുടെയും അടിസ്ഥാനപരമായ സ്വാഭാവിക ഘടനയെ അവഗണിച്ച്കൊണ്ടുള്ള കുത്തഴിഞ്ഞ ലൈംഗികത സ്വാതന്ത്ര്യം സ്ത്രീകളെ കേവലം ഉപഭോഗവസ്തുവാക്കി മാറ്റിയിരിക്കുകയാണ്.
സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ചുകൊണ്ട് അർഹമായ അംഗീകാരംവും അവകാശവും വകവെച്ചുകൊടുത്തുകൊണ്ട് സ്ത്രീകളെ ആദരിച്ച ഇസ്ലാമിനെതിരെയുള്ള ഒളിയുദ്ധം ലൈംഗിക അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുന്നതെന്ന് ഐ.ഐ.സി എക്‌സിക്യുട്ടീവ് സംഗമം വിശദീകരിച്ചു.
ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈ. പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി, അനസ് ആലുവ, മനാഫ് മാത്തോട്ടം, ടി.എം അബ്ദുറഷീദ്, ഷമീം ഒതായി, അബ്ദുന്നാസർ മുട്ടിൽ, റാഫി കതിരൂർ, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ അബൂബക്കർ, റോഷൻ മുഹമ്മദ്, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു