കുവൈത്ത് സിറ്റി :റമളാനിൽ ദിവസവും അഞ്ച് മിനുറ്റ്‌സ് ദൈർഘ്യമുള്ള ക്ലാസിനെ അവലംബിച്ച് ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര ഖുർആൻ ലേണിങ് സ്‌കൂൾ (ഖ്യു.എൽ.എസ്) വിങ് ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരം റമളാൻ ഒന്നിന് (മാർച്ച് 23, വ്യാഴം) ആരംഭിക്കും. കാലത്ത് അഞ്ച് മണിക്ക് വാട്‌സ്അപ്പിലൂടെ ക്ലാസും കൂടെ ഒരു ചോദ്യവും അയക്കും. ഉത്തരം വൈകുന്നേരം 5 മണിക്ക് മുമ്പായി ഗൂഗിൽ ഫോം ലിങ്ക് മുഖേനെ അയച്ച് തരണം.

വളരെ ലളിതമായ രൂപത്തിലായിരിക്കും മത്സരം. ഓരോ ദിവസവും വിജയികളെ കണ്ടെത്തും. റമളാൻ അവസാനത്തിൽ മെഗാ മത്സരവും സംഘടിപ്പിക്കും.മത്സരത്തിൽ കുവൈത്തിന് പുറത്തുള്ളവർക്കും കുട്ടികൾ സ്ത്രീകൾ പുരുഷന്മാർ എല്ലാവർക്കും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനം പെരുന്നാൽ ദിനത്തിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 69054515 or +965 65675689 ഈ നമ്പറിലേക്ക് വാട്‌സഅപ്പ് മുഖേനെ പേരും സ്ഥലവും അയക്കുക