കുവൈത്ത് സിറ്റി:ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര വകുപ്പ് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും സമൂഹ നോമ്പ് തുറയും മാർച്ച് 24 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഹ്രസ്വസന്ദർശനത്തിന് നാളെ (വ്യാഴം) കുവൈത്തിലെത്തുന്ന കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) - മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി സംഗമം ഉദ്ഘാടനം ചെയ്യും. കുവൈത്ത് ഔക്കാഫ് പ്രതിനിധിയും വിവിധ സംഘടന പ്രവർത്തകരും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 97827920, 99060684.