കുവൈത്ത് സിറ്റി :കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെയും ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന റമളാൻ പദ്ധതികൾ. റമളാനിന് മുന്നൊരുക്കമായി ഏതാണ്ട് 2 ലക്ഷം രൂപയുടെ ഒരു മാസത്തേക്കുള്ള നൂറ് കണക്കിന് റമളാൻ കിറ്റുകൾ ഒഡീഷ, ചാർക്കണ്ഡ്, ബീഹാർ തുടങ്ങിയ നോർത്ത് ഇന്ത്യലും കേരളത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലയിലെ കടലോര മേഖലകളിലും പ്രയാസപ്പെടുന്നവരിലും കഴിഞ്ഞ ദിവസം കെ.എൻ.എം മർക്കസ്സുദ്ദഅ് വയുടെയും ഫോക്കസിന്റെയും കീഴിൽ ഐ.ഐ.സി വിതരണം ചെയ്തു.

റമളാൻ രണ്ടാം ദിനമായ നാളെ (വെള്ളി) വൈകിട്ട് 4.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര ഇഫ്ത്വാർ സംഗമം നടക്കും. മാർച്ച് 26 ന് അബ്ബാസിയ മദ്രസ്സ, 29 ന് മങ്കഫ് ശാഖ, 30 ന് ജലീബ്, 31 ന് ഹവല്ലി ശാഖ, ഏപ്രിൽ 1 ന് എം.ജി.എം സാൽമിയ, 7 ന് അബ്ബാസിയ ആൻഡ് അഹ് മദി ഏരിയ, 9 ന് എം.ജി.എം കേന്ദ്ര, 13 ന് ഫർവാനിയ, 14 ന് സാൽമിയ ശാഖ എന്നിങ്ങനെ ഇഫ്ത്വാറുകൾ നടക്കും. അവസാന പത്തിൽ സബാഹിയ മസ്ജിദിൽ ഇഹ്തികാഫ് നടക്കും.

ഇഫ്താർ മീറ്റുകൾക്കൊപ്പം തർബിയ്യ ക്ലാസ്സുകൾ, ഇഫ്താർ കിറ്റ് വിതരണം, പെരുന്നാൾ പുടവ, സകാത്ത് സെൽ, ഖുർആൻ പഠന സദസ്സുകൾ, സൗഹൃദ സംഗമങ്ങൾ, കുടുംബ സംഗമങ്ങൾ, റമദാൻ ഖുർആൻ ക്വിസ്സ്, ഓൺലൈൻ ക്ലാസ്സുകൾ, റമദാൻ മദ്രസ്സ, ഈദ് ഫെസ്റ്റ് എന്നിവയും നടക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പിൽ അറിയിച്ചു. കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) - മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി ഇന്ന് (വ്യാഴം) കുവൈത്തിലെത്തും.