ഭരണകൂടം സർവ്വ ദ്രംഷ്ടയും പുറത്തെടുത്തു ജനത്തിപത്വത്തെ കശാപ്പ് ചെയ്യാനുള്ള തെയ്യാ റെടുപ്പിലാണെന്ന് ഇത്തരം നടപടികളിലൂടെ ഓരോ പൗരനും തിരിച്ചറിയണം . ലോകത്തിന്റെ മുന്നിൽ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ജനാധിപത്യവും ഭരണ ഘടനയെയും സംരക്ഷിക്കൻ ഓരോ പൗരനും മുന്നോട്ട് വരേണ്ട സമയമാണ് ആസന്നമായിരികുന്നു എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഭരണകൂടത്തെ വിമർശിക്കുന്നവരെ അയോഗ്യരാകുന്ന രീതി ഫാസിസമാണ്. അതിനെതിരെ മൗനിയായിരിക്കാൻ കഴിയില്ല. പ്രധിപക്ഷ ശബ്ദങ്ങളില്ലാത്ത ഏകത്തിപത്വ ഭരണമാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നത്. അതിനെ ഇനിയും ചെറുത്ത് തോൽപിക്കാൻ കൂട്ടുത്തരവാദിതത്തോടെ മുന്നോട്ട് വന്നില്ലെങ്കിൽ പിന്നീടൊരു തിരിച്ചു പോക്ക് അസാധ്യമായിരിക്കും.

ആർ എസ് എസ് ഫാസിസ്റ്റ് ഭീകരത്‌ക്കേതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കേണ്ട സമയമാണ് ഇതെന്നും രാഹുൽ ഗാന്ധിക്ക് പ്രവാസി വെൽഫെയർ കുവൈത്തിന്റെ ഐക്യദാർഡ്യം രേഖപ്പെടുത്തുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു.