- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി യൂത്ത് വിങ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു ഒഐസിസി യൂത്ത് വിങ് അബ്ബാസിയയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ വർഗീസ് പുതുകുളങ്ങര പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.ഒരു ജനാധിപത്യ രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്ത സംഭവ വികാസമാണ് രാജ്യത്ത് അരങ്ങേറിയതെന്നും വിമർശനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘപരിവാർ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ഈ സർക്കാർ തെളിയിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി ട്രെഷറർ രാജീവ് നടുവിലെ മുറി, സെക്രട്ടറി ജോയ് കരുവാളൂർ, യൂത്ത് വിങ് നേതാക്കൾ ആയ ഷബീർ കൊയിലാണ്ടി, ചന്ദ്ര മോഹൻ, ഇസ്മായിൽ മലപ്പുറം, ശരൺ കോമത്, ബോണി, അനീഷ് തിരുവനന്തപുരം, ശിവൻ കുട്ടി തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധ ജ്വാലക്ക് ഐക്യ ദാർഢ്യം പ്രഖ്യപിച്ചു സംസാരിച്ചു. ഇല്യാസ് പൊതുവാചേരി സ്വാഗതവും അരുൺ കൊയിലാണ്ടി നന്ദിയും പറഞ്ഞു.