- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൽമിയ യൂണിറ്റ് ഖുർആൻ ലേണിങ് സ്‌കൂൾ ആരംഭിച്ചു
കുവൈത്ത് സിറ്റി :ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ്, സാൽമിയ യൂണിറ്റ് ഖുർആൻ ലേണിങ് സ്‌കൂൾ വിംഗിന്റെ ആഭിമുഖ്യത്തിൽ റമദാൻ കാല ഖുർആൻ ക്ലാസ്സ് ആരംഭിച്ചു. വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ നാല് വെള്ളിയാഴ്ചകളിലായി രാവിലെ കുവൈറ്റ് സമയം 5:00 മണിക്കാണ് ഓൺലൈനായാണ് ക്ലാസ്സുകൾ.
പ്രശസ്ത ഖുർആൻ പണ്ഡിതനായ നൗഷാദ് മദനി കാക്കവയലിന്റെ നേതൃത്വത്തിൽ സൂറ: അൽ ഫുർഖാൻ സംക്ഷിപ്തമായി വിശദീകരിക്കുന്ന പ്രസ്തുത ക്ലാസ്സ് വിശ്വാസികൾക്ക് ഈമാനിക ഊർജ്ജം പകരാൻ മുതൽ കൂട്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .
ഐ.ഐ.സി സാൽമിയ യൂണിറ്റ് ഓർഗ. സെക്രട്ടറി ബഷീർ പാനായിക്കുളം സ്വാഗതം പറഞ്ഞ പരിപാടിയിൽ കുവൈറ്റിൽ നിന്നും നിരവധി ആളുകളാണ് ഓൺലൈൻ ആയി പങ്കെടുത്തത്. ക്ലാസ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സാൽമിയ യൂണിറ്റ് ഭാരവാഹികളുമായി 66424577, 67679447 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story