- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരലോക വിജയത്തിന് ദിക്ർ വർധിപ്പിക്കുക: അഹ്മദ് കുട്ടി മദനി
നോമ്പിലൂടെ നാം ലക്ഷ്യം വെക്കുന്ന പരലോക വിജയത്തിന് ദിക്റിന് വലിയ സ്ഥാനമുണ്ടെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ മർകസ്ദഅവാ ട്രഷറർ അഹ്മദ് കുട്ടി മദനി പറഞ്ഞു . ദിക്‌റുകളിൽ ഏറ്റവും മഹത്വമുള്ളത് സുബ്ഹാനല്ലാഹ് എന്ന ദിക്‌റാണെന്നും അതിന്റെ തന്നെ വ്യാപ്തി നമ്മുടെ ചിന്തകളേക്കാൾ വലുതാണെന്നും അത് നാവിന് എളുപ്പമുള്ളതും പരമകാരുണ്യവാന് ഏറ്റവും ഇഷ്ട്ടമുള്ളതും റബ്ബിന്റെ കോടതിയിൽ ഏറ്റവും കനം തൂങ്ങുന്നതുമായ ദിക്‌റാണെന്നും അതുകൊണ്ട് അത് ചൊല്ലാൻ ഒരു പ്രത്യേക സമയമോ സ്ഥലമോ നോക്കേണ്ടതില്ലെന്നും നാം ഉറങ്ങാത്ത , അബോധാവസ്ഥയിൽ ആകാത്ത എല്ലാ സമയത്തും അത്തരം ദിക്‌റുകൾ പതിവാക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുണിറ്റ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യുണിറ്റ് പ്രസിഡന്റ് ആരിഫ് പുളിക്കൽ അധ്യക്ഷനായിരുന്നു . കേന്ദ്ര നേതാക്കളായ അബ്ദുൽ അസീസ് സലഫി , അയ്യൂബ് ഖാൻ , ഷമീം ഒതായി എന്നിവർ മുഖ്യാതിഥികളായിരുന്നു . റയാൻ ആരിഫ് ഖിറാഅത്ത് നടത്തി . അബ്ദുറഷീദ് സ്വാഗതവും മുർഷിദ് അരീക്കാട് നന്ദിയും പറഞ്ഞു.