മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം കൺവീനർ ജെലീൽ വാരാമ്പറ്റ സ്വാഗതവും കെ.ഡബ്ലു.എ രക്ഷാധികാരിയും കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വം സംഘടനാ രക്ഷാധികാരിയും ആയ ബാബുജി ബത്തേരി പരിപാടി ഉദ്ഘടാനം ചെയ്തു പ്രസിഡണ്ട് ബ്ലെസ്സൻ സാമുവൽ അധ്യക്ഷത വഹിച്ചു. മുഖ്യതിഥിതി

ഉസ്മാൻ ദാരിമി ഇഫ്താർ സന്ദേശം നൽകുകയുംകോഴിക്കോട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ , പി.എം നായർ , തനിമ കുവൈറ്റ് പ്രതിനിധി ഫ്രെഡി ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

അഡൈ്വസറി ബോർഡ് അംഗം മുബാറക്ക് കാബ്രത്ത് വയനാട് അസോസിയേഷൻ നടത്തി കൊണ്ടിരിക്കുന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട് വിശദീകരിച്ച് സംസാരിച്ചു. വിശിഷ്ട വ്യക്തിക്കുള്ള മൊമെന്റോ കെ.ഡബ്ലു.എ വൈസ് പ്രസിഡണ്ട് അലക്‌സ് മാനന്തവാടി നൽകി. പരിപാടിക്ക് ട്രഷറർ അജേഷ് നന്ദിയും പറഞ്ഞു. മറ്റ് എക്‌സികുട്ടീവ് അംഗങ്ങളുടെ പ്രയത്‌നവും,അംഗങ്ങളുടെ സഹകരണവും കൊണ്ട് പരിപാടി മികവുറ്റതായി തീർന്നു.