കുവൈത്ത് സിറ്റി :കലുഷിതമായ സാമൂഹ്യ സാഹചര്യങ്ങളെ അതിജീവിക്കാൻ പുതുതലമുറയ്ക്ക് ധാർമിക മൂല്യങ്ങളെക്കുറിച്ച അവബോധം നൽകണമെന്ന് കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുർആനിക അദ്ധ്യാപനങ്ങളെ ലളിത മനോഹരശൈലിയിൽ അവതരിപ്പിക്കുന്ന പഠനാനുഭവങ്ങൾ മദ്രസ്സാധ്യാപനങ്ങളിൽ നിലനിൽക്കണം. കുട്ടികളെ വ്യക്തിത്വ രൂപീകരണത്തിന് സഹായ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം വിശദീകരിച്ചു.
പി.ടി.എ പ്രസിഡന്റ് ഹനൂബ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, പ്രധാനധ്യാപകൻ സിദ്ധീഖ് മദനി എന്നിവർ സംസാരിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മുസ്തഫ കാരി, അബ്ദുറഹിമാൻ അൻസാരി എന്നിവർ സംബന്ധിച്ചു. ഷമീം ഒതായി സ്വാഗതവും ആമിർ യൂ.പി നന്ദിയും പറഞ്ഞു. ബിലാൽ അസീസ് ഖിറാഅത്ത് നടത്തി.