- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനവികതയുടെ മഹനീയ സന്ദേശം നൽകി ഫോക്ക് ഇഫ്താർ സംഗമം
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ ശ്രീ. അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. 'എല്ലാ മതങ്ങളിലെയും ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങൾ ഉണ്ടെന്നും, പരിശുദ്ധ റമദാനിലെ ഉപവാസം വഴി മനസ്സും ശരീരവും ശുദ്ധമാക്കപ്പെടുവാൻ എല്ലാവര്ക്കും സാധിക്കട്ടെ' എന്നും അദ്ദേഹം തന്നെ പ്രഭാഷണത്തിൽ പറഞ്ഞു.
'രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി സാമൂഹീകതക്കും, മാനവീയതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഫോക്ക് നടത്തുന്ന ഇഫ്താർ സംഗമം പോലുള്ള പരുപാടികൾ പ്രശംസനീയമാണെന്ന്' മെട്രോ മെഡിക്കൽ ചെയർമാൻ മുസ്തഫ ഹംസ തന്റെ ആശംസ സന്ദേശത്തിൽ അറിയിച്ചു. ഫോക് പ്രസിഡന്റ് സേവിയർ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിന്, ജനറൽ സെക്രെട്ടറി ബിജു എൻ.കെ. സ്വാഗതം പറഞ്ഞു.
ഗോഫസ്റ്റ് ഡെപ്യൂട്ടി മാനേജർ അയ്യൂബ്, ഫോക്ക് ഉപദേശക സമിതി അംഗങ്ങൾ ആയ കെ. ഇ.രമേശ്. അനിൽ കേളോത്, ട്രഷറർ സാബു.ടി.വി., വനിതാ വേദി ചെയർപേഴ്‌സൺ സജിജാ മഹേഷ്, സ്വാന്ത്വനം കുവൈറ്റ് സെക്രട്ടറി ജിതിൻ ജോസ്, കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്, ഫോക്കസ് പ്രതിനിധി സലിം രാജ്, കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ്, കൊല്ലം ജില്ലാ അസോസിയേഷൻ സെക്രട്ടറി വർഗീസ് വൈദ്യൻ, ആലപ്പുഴ അസോസിയേഷൻ ചെയർമാൻ രാജീവ് നടുവിലെ മുറിയിൽ, വയനാട് ജില്ലാ അസോസിയേഷൻ പ്രതിനിധിയും സിറ്റി ബസ് ഗ്രൂപ്പ് HR കൺസൾട്ടന്റുമായ മുബാറക്ക് കാമ്പ്രത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇഫ്താർ സംഗമം പ്രോഗ്രാം കൺവീനർ ഷജിത് നന്ദി പറഞ്ഞു.