ചുറ്റുപാടുകളിലെ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും ഹൃദയവിശുദ്ധി കൈമുതലാക്കി യാഥാർത്ഥ്യബോധത്തോടെ ഇടപെടുവാനാണ് ഖുർആൻ ആവശ്യപ്പെടുന്നതെന്ന് കെ എൻ എം ട്രഷറർ എം അഹമ്മദ് കുട്ടി മദനി പറഞ്ഞു..ഹവല്ലിയിലെ മസ്ജിദ് അസ്സീറിൽ ഐഐസി ഹവല്ലി യൂണിറ്റ് സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തെ വിമലീകരിക്കാൻ ഖുർആൻ പറയുന്ന വീഥികളെ സ്വീകരിക്കാൻ മനുഷ്യൻ തയ്യാറാവേണ്ടതുണ്ട്.

നൂറിലേറെ പേർ പങ്കെടുത്ത പ്രസ്തുത സംഗമത്തിൽ ഐഐസി ജനറൽ സെക്രട്ടറി ആശംസകളർപ്പിച്ചു.അശ്രാന്ത പരിശ്രമത്തിലൂടെ നന്മയുടെ വീഥിയിൽ ഓരോരുത്തരും റമദാനിന്റെ രാവുകളെ സജീവമാക്കാൻ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഹവല്ലി യൂണിറ്റ് പ്രസിഡണ്ട് മനാഫി മാത്തോട്ടം അദ്ധ്യക്ഷനായിരുന്നു.ഹാത്വിം നബിൽ ഖിറാഅത്ത് നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി ജമാൽ വടക്കാഞ്ചേരി സ്വാഗതവും മുബഷീർ പീടിയേക്കൽ നന്ദിയും സമർപ്പിച്ചു.