കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിന്റെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ദിവ്യാമോൾ സേവ്യർ , ജിതാ മനോജ് എന്നിവരുടെ പ്രർത്ഥനാ ഗാനത്തോട് ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ബിനോയി ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ശ്രീ: മാത്യു വർഗ്ഗീസ് (സി ഇ ഓ - ബിഇസി കുവൈറ്റ്) യോഗം ഉത്ഘാടനം ചെയ്തു.സമീർ അലി എകറോൾ (കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ) മുഖ്യാപ്രഭാഷണം നടത്തി.

നരക മോചനത്തിനും, സ്വർഗ്ഗ പ്രവേശനത്തിനുമായി വിശ്വാസി നെഞ്ചുരുകി റബ്ബിന്റെ ധർബാറിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു കരയുന്ന രാവുകൾ ഇത്തരം സംഗമങ്ങൾക്കു പകിട്ട് ഏറും എന്ന് മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസ്‌നസ്സ് മേഖലകളിലും ആതുര ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നവരും സൗഹൃദ ഇഫ്ത്താർ സംഗമത്തിൽ സന്നിഹിതരായിരുന്നു..

ചെയർമാൻ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, വനിതാ വേദി ചെയർപേഴ്‌സൺ ഹനാൻ ഷാൻ , അഡ്വവൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല, വൈസ് പ്രസിഡന്റ് മാരായ അബ്ദുറഹ്‌മാൻ പുഞ്ചിരി, ഷംസു താമരക്കുളം , പ്രോഗ്രാം ജനറൽ കൺവീനർ മനോജ് പരിമണം എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം സ്വാഗതവും, ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ നന്ദിയും പറഞ്ഞു.

അനിൽ വള്ളികുന്നം, ജി എസ് പിള്ളൈ, രാഹുൽ ദേവ്, സുരേഷ് വരിക്കോലിൽ , ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ലിബു പായിപ്പാടൻ, പ്രമോദ് ചെല്ലപ്പൻ, സാം ആന്റണി, അജി ഈപ്പൻ , ജോമോൻ ജോൺ, കൊച്ചുമോൻ പള്ളിക്കൽ, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ , ജോൺ തോമസ് കൊല്ലകടവ്, അജിത് തോമസ് കണ്ണമ്പാറ, അനൈ കുമാർ, ഫ്രാൻസിസ് ചെറുകോൽ, മനു പത്തിച്ചിറ , സജീവ് കായംകുളം, മനോജ് കലാഭവൻ, സംഗീത് പാമ്പാല, ഷാജി ഐയ്പ് ,സുനിത രവി, അനിത അനിൽ, ജിതാ മനോജ് , സാറാമ്മ ജോൺ , ആനി മാത്യു , ബിന്ദു മാത്യു , ദിവ്യ മോൾ സേവ്യർ , അഞ്ചു അനിൽ , ഗംഗ അനൈ , ഷീന മാത്യു, സിമി രതീഷ് , ഡോക്ടർ ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.