കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ സാൽമിയ മസ്ജിദ് അബ്ദുല്ല വുഹൈബിൽ നടക്കുന്ന പെരുന്നാൽ നമസ്‌കാരത്തിന് മൗലവി ലുക്മാൻ പോത്ത്കല്ല് നേതൃത്വം നൽകും, മങ്കഫ് മസ്ജിദ് ഫാത്തിമ അജ്മിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും, മഹ്ബൂല പഴയ നാസർ സ്പോർട്സ് അക്കമഡേഷൻ ( KL 10 സലൂണിന് പിൻവശം ) മുർഷിദ് അരീക്കാടും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്‌കാര സമയം 5.31.