- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഈദ് ഗാഹ് അബ്ബാസിയയിൽ ഒരുക്കം പൂർത്തിയായി; എം അഹ് മദ് കുട്ടി മദനി നേതൃത്വം നൽകും
കുവൈത്ത് സിറ്റി :കുവൈറ്റ് ഗവർമെന്റിന്റെ അനുമതിയോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന മലയാളി ഈദ് ഗാഹ് അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് പിൻവശമുള്ള (ചാച്ചൂസ് ഹോട്ടലിന് എതിർവശത്തുള്ള ) കാർ പാർക്കിങ്ങിൽ നടക്കും. കേരള നദ്വത്തുൽ മുജാഹിദീൻ മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ്‌മദ് കുട്ടി മദനി എടവണ്ണ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകും.
കോവിഡിന് ശേഷം ആദ്യമായാണ് മലയാളി ഈദ് ഗാഹ് നടക്കുന്നത്. ഇന്ത്യൻ അംബാസിഡർ, വിവിധ സംഘടന പ്രതിനിധികളും ഈദ് ഗാഹിൽ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹ് നമസ്‌കാരം 5.31 ന് തുടങ്ങും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നബി (സ) യുടെ പ്രബല ചര്യയായ ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും പങ്കെടുക്കണമെന്നും വുളു എടുത്ത് വരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 67632426, 97827920, 97562375