കുവൈത്ത് സിറ്റി :ഇന്ത്യൻ ഇസ്ലാഹി സെന്റർ വഫ്ര ഫാമിൽ പെരുന്നാൽ പിക്‌നിക്ക് സംഘടിപ്പിച്ചു. നീന്തൽ, വോളിബോൾ, വടംവലി, മ്യൂസിക്കൽ ചെയർ, ത്രൊബോൾ, പെനാൽട്ടി ഷ്യൂട്ടൗട്ട്, സ്വീറ്റ് പിക്കിങ്, ഓട്ടം, ബലൂൺ സ്റ്റാട്ടിങ്, ബലൂൺ കപ്പ് റൈസ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

കെ എൻ എം മർകസ്ദഅവാ ട്രഷറർ എം. അഹ്‌മദ് കുട്ടി മദനി എടവണ്ണ മുഖ്യപ്രഭാഷണം നടത്തി. കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. പ്രകൃതിപരമായിത്തന്നെ ശാരീരിക വളർച്ച സാധ്യമാവും വിധം അല്ലാഹുവാണ് മനുഷ്യനിൽ അത് നിക്ഷേപിച്ചത്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അദ്ധ്യാപകരും ഈ കാലയളവിൽ ചെയ്യേണ്ടെതെന്ന് അഹ്‌മദ് കുട്ടി മദനി വിശദീകരിച്ചു.

ഔക്കാഫ് മതകാര്യ വകുപ്പിന്റെ പ്രത്യേക ക്ഷണിതാവായി എത്തിയ യുവ പ്രാസംഗികൻ ലുഖ്മാൻ പോത്ത്കല്ല്, ഡോ. ബയാൻ ബീവി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകളെത്തു. ഐ.ഐ.സി കേന്ദ്ര ഉപാധ്യക്ഷൻ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടരി അയ്യൂബ് ഖാൻ, അബ്ദുല്ലത്തീഫ് പേക്കാടൻ, സൈദ് മുഹമ്മദ്, അബ്ദുറഹിമാൻ തങ്ങൾ, നാസർ മുട്ടിൽ, അബ്ദുറഹിമാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.