ഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹയാത്രിക അഡ്വ. ശിൽപ്പ വിജയന് യാത്രയയപ്പു നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ, ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി ഡോ. സോയ ജോസഫ്, അഡ്വ ശിൽപ്പ വിജയന് കൈമാറി. ഒഐസിസി നാഷണൽ, ജില്ലാ കമ്മിറ്റി നേതാക്കന്മാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.