- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ ബോട്ട് ദുരന്തം: കുവൈത്ത് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
കേരളക്കരയെ ആകെ ദുഃഖത്തിൽ ആഴ്‌ത്തിയ താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കുവൈത്ത് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അപകട സാഹചര്യം ഉള്ള ബിസിനസ് സംരംഭങ്ങൾക്ക് അനധികൃതമായ് അനുമതികൾ നൽകുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും വ്യക്തമായ സുരക്ഷാമാനദണ്ഢങ്ങൾക്ക് പ്രാധാന്യം നൽകാതെ സന്ദർശ്ശകരും എല്ലാം പലതോതിൽ ഇത്തരം ദുരന്തങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാർ ആകുന്നു എന്ന് സൂം യോഗം വിലയിരുത്തി.
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതിനു പകരം അപകടങ്ങൾ ഉണ്ടാവാത്തവിധം മാനദണ്ഢങ്ങൾ നടപ്പിലാകുന്നു എന്ന് നിരന്തരം ഉറപ്പ് വരുത്തുന്ന വിധം സർക്കാർ ഉദ്യോഗസ്ഥ വകുപ്പ് സംവിധാന ശൈലിയിൽ മാറ്റം ഉണ്ടായാലേ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് തടയാനാകൂ എന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് ബ്ലസ്സൻ സാമുവൽ അധ്യക്ഷത വഹിച്ചു. ജിജിൽ മാത്യു (ജെന. സെക്രെട്ടറി) അനുശോചന സന്ദേശം വായിച്ചു. തുടർന്ന് അജേഷ് സെബാസ്റ്റ്യൻ (ട്രഷറർ) , അലക്സ് മാനന്തവാടി (വൈസ് പ്രസിഡന്റ്), മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്), സിബി എള്ളിൽ ( അബ്ബാസിയ ഏരിയ കൺവീനർ), മൻസൂർ അലി (സാൽമിയ ഏരിയ കൺവീനർ) , ഷൈൻ ബാബു (മംഗഫ് ഏരിയ കൺവീനർ) അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.