- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമറുദ്ധീൻ കൊട്ടിലുങ്ങളിന് ഇസ്ലാഹി സെന്റർ ഹൃദ്യമായ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി : നാൽപത്തിയാറു വർഷം അൽബശർ അൽ ഖാളിമി മെർസിഡീസ് കമ്പനിയിൽ സേവനം ചെയ്ത് വിരമിച്ച് നാട്ടിലേക്ക് കുടുംബ സമേതം യാത്ര തിരിക്കുന്ന കമറുദ്ധീൻ കൊട്ടിലിങ്ങലിന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
1986 വർഷം ഇസ്ലാഹി സെന്റർ പ്രാരംഭകാലം തൊട്ട് ഐ.ഐ.സിയുമായി സജ്ജീവമായിരുന്നു കമറുദ്ധീനും കുടുംബവും. 1987 ലെ ആദ്യ ഉംറ സംഘത്തിൽ അദ്ദേഹം കുടംബ സമേതം ഉണ്ടായിരുന്നു. 1994 ൽ ആരംഭിച്ച ഇസ്ലാഹി മദ്രസ്സയിലെ പ്രഥമ വിദ്യാർത്ഥികളിൽ കമറുദ്ധീന്റെ മൂത്ത മകൾ നബീലയും ഉണ്ടായിരുന്നു. വനിതകൾക്ക് ആദ്യമായി സഈദ് ഫാറുഖിയുടെ നേതൃത്വത്തിൽ ആരംഭിച്ച വനിത ക്ലാസ് ഖമറുദ്ധീന്റെ വീട്ടിൽ വച്ചാണ് തുടങ്ങിയത്. ഇസ്ലാഹി സെന്റിന് വലിയ നഷ്ടമാണെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ധീഖ് മദനി സൂചിപ്പിച്ചു.
കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി ഐ.ഐ.സിയുടെ ഉപഹാരം നൽകി. ലുഖ് മാൻ പോത്ത്കല്ല്, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഷരീഫ കമറുദ്ധീനുള്ള ഉപഹാരം എം.ജി.എമ്മും കൈമാറി.