- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രാ ദുരിതം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുക
കുവൈറ്റ്: കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ചു സർവീസ് നടത്തി വന്നിരുന്ന ചില സ്വകാര്യ വിമാന കമ്പനികൾ പ്രവർത്തനം നിർത്തലാക്കിയ സാഹചര്യത്തിൽ കണ്ണൂർ എയർപോർട്ടിലേക്ക് യാത്ര ചെയ്തിരുന്ന പ്രവാസികൾ വളരെ ദുരിതത്തിൽ ആണ്. കുവൈറ്റ് ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ അവധികാലം അടുത്ത് വരുന്ന സാഹചര്യത്തിൽ കുടുംബങ്ങൾ അടക്കം ഉള്ള നിരവധി യാത്രക്കാർ കണ്ണൂർ എയർപോർട്ടിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് വലിയ ടിക്കറ്റ് ചാർജ്ജ് വർദ്ധനവും യാത്രാദുരിതവും ഉണ്ടാവാനുള്ള സാഹചര്യങ്ങൾ വന്നു ചേർന്നിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ആവശ്യമായ വിദേശ വിമാന സർവ്വീസുകൾ ഇല്ലാത്തത് വലിയ തുക മുടക്കികൊണ്ടു മറ്റു എയർപോർട്ടിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അടക്കം ഉള്ള സാദ്ധ്യതകൾ എത്രയും വേഗത്തിൽ ഗവർമെന്റ് പരിശോധിച്ചു ഉറപ്പു വരുത്തണം എന്നും പ്രവാസികളുടെ യാത്രക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടി എടുക്കണം എന്നും ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പത്രക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, വ്യോമയാന മന്ത്രി എന്നിവർക്ക് ഫോക്ക് കത്തുകൾ അയക്കുകയും ചെയ്തിട്ടുണ്ട് എന്ന് അറിയിച്ചു