കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് ഇടവകാംഗവും ദീർഘ കാലംകമ്മറ്റി അംഗവും ആയിരുന്ന ലാജി .എം . ചെറിയാന്റെ ആകസ്മിക നിര്യാണത്തിൽ ഇടവക അനുശോചന യോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ആരാധനക്ക് ശേഷം നടത്തിയ അനുശോചന യോഗത്തിൽ ഇടവക വികാരി റവ . എൻ . എം. ജെയിംസ് അധ്യക്ഷത വഹിച്ചു .

തോമസ്. കെ തോമസ് , കുരുവിള ചെറിയാൻ, സുനിൽ. ടി. മാത്യു , ജെയ്മോൾ റോയ് , എബ്രഹാം മാത്യു,സിജുമോൻ എബ്രഹാം , ലെനി അനിത തോമസ്, റെജു ഡാനിയേൽ ജോൺ ,ജോജോ വി കുര്യക്കോസ് , ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.