കുവൈത്ത് സിറ്റി :ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര ഖുർആൻ ലേണിങ് സ്‌കൂൾ (ഖ്യു.എൽ.എസ്) വിങ് ഓൺലൈനായി റമളാനിൽ സംഘടിപ്പിച്ച റയ്യാൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ ദിവസത്തെ വിജയികൾ ഫാത്തിമ്മ റഹ്‌മാൻ (പയ്യോളി), ജൽവ. ഇ (എടവണ്ണ), വി.ടി അബ്ദുൽ ഹഖ് (വെട്ടം), കരീമാ ഹുസൈൻ ഡൽവി (കായംകുളം), ഷഫീഖ് വി.പി (പന്താവൂർ), ഫർഹത്ത് (കൊയിലാണ്ടി), നസീമ അഷ്‌റഫ് (കൊടുവള്ളി), പി.സി റൂബീന, വി സി മറിയക്കുട്ടി (പുത്തൂർ), അബ്ദുൽ അസീസ് (കടലുണ്ടി), നാദിറ ഫൈസൽ, പി.സി സാജിദ (മലപ്പുറം), സി. ഫൗസിയ (കോട്ടപ്പുറം), വി.പി ഹാജറ, സുകേഖ (മീഞ്ചന്ത), സി.എ ഫൈസൽ, നെസ കോഴിക്കോട്, ഹസീന കിഴക്കോട്ട്, മുനീർ, റാബിയ മാറഞ്ചേരി, മിൻഹ ഫാത്തിമ എടവണ്ണ, സിയാദ് മേലെ പാളയം, ഇഹ്സാൻ റഫീഖ് ഫർവാനിയ്യ, റയ്യാൻ വി ടി, റഫാൻ സാൽമിയ, റഷ കുവൈറ്റ്, യഹ്ഖൂബ് മുഴിക്കൽ എന്നിവരാണ്.

മെഗാ സമ്മാനം എല്ലാ മത്സരത്തിലും പങ്കെടുത്തവരിൽ നിന്ന് തെരെഞ്ഞെടുത്ത നഫ്‌സിയ ഹാഷിഖ്, കരീമാ ഹുസൈൻ ദെൽവി, സുലൈഖ മുജീബ്, ഉസ്വതുൽ ഹസന പി വി എന്നിവർ കരസ്ഥമാക്കി.എം.അഹ്‌മദ് കുട്ടി മദനി, അബ്ദുൽ അസീസ് സലഫി, ഡോ. ജമാലുദ്ധീൻ ഫാറൂഖി, സയ്യിദ് സുല്ലമി, അബ്ദുറഊഫ് മദനി, ഇർഷാദ് ഫാറൂഖി മാത്തോട്ടം, നജീബ ടീച്ചർ, ആയിശ ടീച്ചർ, അബ്ദുൽ ഹമീദ് മദീനി, ഷമീമുള്ള സലഫി, മുർഷിദ് അരീക്കാട്, അജ്മൽ സുല്ലമി, ഹാരിസ് തൃക്കളയൂർ, സാജിദ് ഫാറൂഖി, അസൈൻ സ്വലാഹി പാറന്നൂർ, നാസർ മുട്ടിൽ, മുഹമ്മദ് ഷാനിബ് വടകര, ലുക്മാൻ പോത്തുകല്ല്, അബ്ദുല്ല സുല്ലമി കൊടുവള്ളി എന്നിവർ റയ്യാൻ മത്സരത്തിൽ ക്ലാസുകളെടുത്തു.

ജീപ്പാസ്, അൻസാരി എക്‌സേഞ്ച് എന്നിവരാണ് സമ്മാനം സ്‌പോൺസർ ചെയ്തത്. ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡണ്ട് അബൂബക്കർ സിദ്ധീക് മദനി, അബ്ദുൽ ലത്തീഫ് പേക്കാടൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ലുക്മാൻ പോത്തുകല്ല്, അയ്യൂബ് ഖാൻ, മുഹമ്മദ് റഫീഖ്, ആസിഫ് എന്നിവർ സംബന്ധിച്ചു.ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അനസ് മുഹമ്മദ്, നാസർ മുട്ടിൽ, ബിൻസീർ പുറങ്ങ്, മുഹമ്മദ് ആമിർ യൂ.പി എന്നിവർ ക്വിസ്സ് മത്സരം നിയന്ത്രിച്ചു. കുവൈത്ത്, മറ്റു ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി നാനൂറിൽ പരം പഠിതാക്കൾ മത്സരത്തിൽ പങ്കെടുത്തു.