ഴിഞ്ഞവർഷം കുവൈത്തിൽ വെച്ച് മരണമടഞ്ഞ ഫോക്ക് അംഗങ്ങളായ ഫർവ്വാനിയ നോർത്ത് യൂണിറ്റംഗം സഹജൻ വണ്ണാരത്ത്, മംഗാഫ് സെൻട്രൽ യൂണിറ്റംഗം രാജീവൻ കെ എന്നിവർക്കുള്ള അൽ മുല്ല എക്‌സ്‌ചേഞ്ചിന്റെ ഇൻഷുറൻസ് തുക ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വേദിയിൽ നടന്ന ചടങ്ങിൽ വെച്ച് അൽ മുല്ല എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസേഫാ അബ്ബാസി വിതരണം ചെയ്തു.

സഹജൻ വണ്ണാരത്തിന്റ തുക ബന്ധു സുരേഷ് ബാബുവും, രാജീവൻ കെ യുടെ തുക ബന്ധു ഷമ്‌നേഷും ഏറ്റുവാങ്ങി. ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി,ആക്ടിങ് ജനറൽ സെക്രട്ടറി സുനേഷ് ഐ.വി, ട്രഷറർ സാബു ടി.വി., ചാരിറ്റി സെക്രട്ടറി ഹരി കുപ്ലേരി മറ്റ് കേന്ദ്ര കമ്മിറ്റി, യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.