കുവൈറ്റ് സിറ്റി:നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വനിതാ വിഭാഗം ദേശീയ കമ്മിറ്റി അധ്യക്ഷയും( നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ) മുൻ മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയും രാജ്യസഭാ അംഗവുമായ ഡോ. ഫൗസിയ ഖാനുമായി കുവൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് ഒ എൻ സി പി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവാസി ഘടകമായ ഒ എൻ സി പി യുടെ വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ വിഷയങ്ങളിലുള്ള ഇടപെടലുകളെ കുറിച്ചും കൂടിക്കാഴ്ചയിൽ അംഗങ്ങൾ വിശദീകരിച്ചു.

രാജ്യത്തിന്റെ പുരോഗതിയിലും പ്രത്യേകിച്ച് പ്രവാസികളുടെ സാമ്പത്തിക പിന്തുണയോടുകൂടി രാജ്യത്ത് നടക്കുന്ന വിവിധ മേഖലകളിൽ ഉള്ള പദ്ധതി പ്രവർത്തന ങ്ങളെക്കുറിച്ചും സംഭാവനകളെ കുറിച്ചും വലിയ ചാരിതാർത്ഥ്യത്തോടെ അവർ സംസാരിച്ചു. പ്രവാസികളുടെ ജോലി സംബന്ധമായ നിയമ പ്രശ്‌നങ്ങൾ, രോഗം, മരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഒ എൻ സി പി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എംപി കൂടിക്കാഴ്ചയിൽ അറിയിച്ചു. അതോടൊപ്പം തന്നെ സംഘടന ഏറ്റെടുത്തു നടത്തുന്ന പ്രത്യേക സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ കമ്മിറ്റിയുടെ നാട്ടിലുള്ള വിവിധ മേഖലകളിലെ ഇടപെടലുകളെകുറിച്ചും കമ്മറ്റിയെ എംപി അഭിനന്ദിച്ചു. ഹ്രസ്വ സന്ദർശനത്തിനായിട്ടാണ് ഡോ. ഫൗസിയഖാൻ കു വൈറ്റിൽ എത്തിയത്. കൂടിക്കാഴ്ചയിൽ ഒ ൻ സി പി നാഷണൽ ട്രഷറർ ശ്രീ ബിജു സ്റ്റീഫൻ, കുവൈത്ത് കമ്മിറ്റി അംഗങ്ങളായിട്ടുള്ള വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാണ്ട എന്നിവർ പങ്കെടുത്തു