കുവൈത്ത് സിറ്റി :ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കുവൈത്തിലെ വിവിധ പള്ളികളിൽ നടത്തി വരുന്ന മലയാള ജുമുഅഃ ഖുതുബയെ അവലംബിച്ച് സംഘടിപ്പിച്ചുവരുന്ന മത്സരത്തിൽ ഖുറൈൻ ലുലു മസ്ജിദിലെ കഴിഞ്ഞ ആഴ്ചത്തെ വിജയി ജാഫർ ബാലുശ്ശേരിയാണ്.

മഹ്ബൂല പള്ളിയിലെ വിജയി ഷാഹുൽ ഹമീദും മങ്കഫ് പള്ളിയിലെ വിജയി ഫിറോസ് ഖാനുമാണ്. ശരിയുത്തരം എഴുതിയവർ കൂടുതൽ പേരുള്ളതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഖത്തീബുമാരായ മുബഷിർ സലഫി, ഷാനിബ് പേരാമ്പ്ര എന്നിവർ വിതരണം ചെയ്തു. ഈ ആഴ്ചയിലെ ചോദ്യം മുനാഫിക്കുകൾക്ക് ഏറ്റവും പ്രയാസകരമായ രണ്ട് നമസ്‌കാരങ്ങൾ ഏവ?വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.55132529, 99060684