ന്തരിച്ച കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റുമായ കെ. സുരേന്ദ്രന്റെ മൂന്നാം ചരമവാർഷിക ദിനമായ ജൂലൈ 21 ന് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ, വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ബിനു ചേമ്പാലയം, സെക്രെട്ടറി എം. എ. നിസാം, അക്‌ബർ വയനാട്, വിനോയ് കരിമ്പിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രെഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.സുജിത് കായലോട്, സജിൽ പി കെ, സനിൽ തയ്യിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.